സമ്പൂർണ്ണ ഡിജിറ്റൽ പോളിസി സ്‌റ്റാർ ഹെൽത്ത് പ്രോ അവതരിപ്പിച്ചു
അഞ്ച് ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെയുള്ള പരിരക്ഷയാണ് സ്‌റ്റാർ ഹെൽത്ത് പ്രോ നൽകുന്നത്
സമ്പൂർണ്ണ ഡിജിറ്റൽ പോളിസിയായ സ്‌റ്റാർ ഹെൽത്ത് പ്രോ പുറത്തിറക്കി സ്‌റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ്. അധിക പരിരക്ഷയ്ക്കായി അഞ്ച് ഓപ്ഷണൽ തെരഞ്ഞെടുപ്പുകൾ ഇതിൽ ഉപഭോക്താക്കൾക്കായി ലഭ്യമാക്കുന്നുണ്ട്.
ഇൻഷ്വർ ചെയ്ത തുകയുടെ ആൺ ലിമിറ്റഡ് ഓട്ടോമാറ്റിക് റീസ്റ്റോറേഷൻ, ക്വുമിലേറ്റിവ് ബോണസ് ബൂസ്റ്റർ, റൂം വിഭാഗത്തിൻ്റെ പുതുക്കൽ, നിലവിലുള്ള രോഗങ്ങളുടെ കാര്യത്തിലെ കാത്തിരിപ്പ് കാലയളവ് കുറയ്ക്കൽ, നോൺ-മെഡിക്കൽ ജനങ്ങൾക്കുള്ള പരിരക്ഷ, ക്ലെയിമുകൾ ഇല്ലാത്ത വർഷത്തിൽ തുകയുടെ 50% കൂട്ടി ചേർക്കൽ ഇങ്ങനെ 600% വരെ ബൂസ്റ്റർ ആയി നേടാം. ഇൻഷുർ ചെയ്യപ്പെട്ട വ്യക്തിക്ക് മുറിയുടെ വിഭാഗം പ്രൈവറ്റ് എസി മുറിയിൽ നിന്ന് ഏത് മുറിയിലേക്കും ഉയർത്തുകയോ താഴ്ത്തുകയോ ചെയ്യാനാകും.
നിലവിലുള്ള രോഗങ്ങളുടെ കാത്തിരിപ്പ് കാലം 48 മാസം എന്നതിൽ നിന്ന് 36 , 24, 12 എന്നിങ്ങനെ ഉള്ള മാസങ്ങളായി കുറയ്ക്കാം ഒറ്റയ്ക്കോ രണ്ട് മുതിർന്നവരും മൂന്ന് കുട്ടികളും വരെയുള്ള കുടുംബത്തിനായോ ഈ പോളിസി എടുക്കാം ആയുഷ് വീട്ടിലുള്ള ചികിത്സ തുടങ്ങിയവും ഇതിൻ്റെ പരിധിയിൽ വരും. ഈ ഡിജിറ്റൽ നീക്കത്തിലൂടെ സമഗ്ര പരിരക്ഷയും കുടുംബങ്ങൾക്ക് അവരുടെ ആവശ്യത്തിന് അനുസരിച്ച് ക്രമീകരിക്കാവുന്ന പോളിസിയുമാണ് സ്‌റ്റാർ ഹെൽത്ത് പ്രോ
All Insurance Hub
Leave a comment
Your email address will not be published. Required fields are marked *
