സ്‌റ്റാർ ഹെൽത്ത് ഇൻഷുറൻസ് ഇടപാടുകൾക്ക് യുപിഐ ക്യൂആർ കോഡ് പേയ്മെൻ്റ് സൗകര്യം
നാഷണൽ പേയ്മെൻ്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻ പി സി ഐ യുടെ പിൻതുണയോടെ സ്‌റ്റാർ ഹെൽത്ത് വ്യക്തിഗത പേയ്മെൻ്റ് ഇൻ്റൻ്റ് ലിങ്കും അവതരിപ്പിച്ചിട്ടുണ്ട്
ആരോഗ്യ ഇൻഷുറൻസ് കമ്പനിയാ സ്‌റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് പോളിസി വാങ്ങുന്നതിനും പുതുക്കുന്നതിനും യുപിഐ ക്യൂ ആർ കോഡ് അധിഷ്ഠിത പേയ്മെൻ്റ് സംവിധാനം അവതരിപ്പിച്ചു നാഷണൽ പേയ്മെൻ്റ് കോർപറേഷൻ ഓഫ് ഇൻഡ്യ (എൻ പി സി ഐ ) യുടെ പിതുണയോടെ സ്‌റ്റാർ ഹെൽത്ത് വ്യക്തിഗത പേയ്മെൻ്റ് ഇൻ്റൻ്റ് ലിങ്കും അവതരിപ്പിച്ചിട്ടുണ്ട്. പേയ്മെൻ്റ് സംബദ്ധിച്ച ഇമെയിലുകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന യു പി ഐ ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് ഉപഭോക്താവിന് നിമിഷങ്ങൾക്കുള്ളിൽ ഇടപാടു പൂർത്തിയാക്കാൻ സാധിക്കും. പ്രീമിയം തുക ഉൾപ്പെടെ പേയ്മെൻ്റ് വിവരങ്ങളെല്ലാം ക്യൂ ആർ കോഡിൽ മുൻകൂട്ടി ലഭ്യമാക്കിയിട്ടുണ്ടാകും. അത് കൊണ്ട് പ്രീമിയം തുക എൻ്റർ ചെയ്യേണ്ടതില്ല ഓരോ ഉപഭോക്താവിനും വേണ്ടി തയ്യാറാക്കിയിരിക്കുന്ന ക്യൂആർ കോഡ് സ്‌കാൻ ചെയ്യുന്നത് വഴി തടസമില്ലാതെ വേഗത്തിൽ ഇടപാടു നടത്താം. ഏത് മൊബൈൽ ഫോണിലും ഈ സൗകര്യം ഉപയോഗിക്കാം. ഇൻ്റൻ്റ് ലിങ്ക് വഴിയാണ് പേയ്മെൻ്റ് നടത്തുന്ന തെങ്കിൽ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ തന്നെ യു പി ഐ ആപ് വരും. ഒന്നിലധികം യു പി ഐ ആപ്പുകൾ ഉള്ളവർക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. പ്രീമിയം തുക ഉൾപ്പെടെ പേയ്മെൻ്റ് വിവരങ്ങളെല്ലാം ആപ്പിൽ ലഭ്യമായിരിക്കും ഉപദോക്താവിന് അവരുടെ യുപിഐ പിൻ ഉപയോഗിച്ച് ഇടപാടു നടത്താം
All Insurance Hub
Leave a comment
Your email address will not be published. Required fields are marked *
